കെ​വി​ൻ വ​ധം: ചാ​ക്കോ​​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി
കെ​വി​ൻ വ​ധം: ചാ​ക്കോ​​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Thursday, June 21, 2018 1:37 AM IST
തെ​​ന്മ​​ല : കെ​​വി​​ൻ കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി​​യും കെ​വി​ന്‍റെ ഭാ​ര്യ നീ​​നു​​വി​​ന്‍റെ പി​​താ​​വു​​മാ​​യ ചാ​​ക്കോ​​യെ ചി​​കി​​ത്സാ രേ​​ഖ​​ക​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ഒ​​റ്റ​​ക്ക​​ല്ലി​​ലെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ച് പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി.​​നീ​​നു മാ​​ന​​സി​​ക രോ​​ഗ​​ത്തി​​ന് ചി​​കി​​ത്സ നേ​​ടി​​യ ചി​​ല രേ​​ഖ​​ക​​ൾ ക​​ണ്ടെ​​ത്താ​​നാ​​ണ് ചാ​​ക്കോ​​യെ പോ​​ലീ​​സ് ഒ​​റ്റ​​ക്ക​​ല്ലി​​ലെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ച​​ത്.

ഏ​​റ്റു​​മാ​​നൂ​​ർ കോ​​ട​​തി ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം എ​​ത്തി​​യ ചാ​​ക്കോ​​യ്ക്കും പോ​​ലീ​​സി​​നും വ​​ക്കീ​​ലി​​നും രേ​​ഖ​​ക​​ൾ ഒ​​ന്നും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ പാ​​ലാ ക്രൈം ​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി ഗി​​രീ​​ഷ് സാ​​ര​​ഥി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പോ​​ലീ​​സ് സം​​ഘം ചാ​​ക്കോ​​യെ കൊ​​ണ്ടു​​വ​​ന്ന​​ത്. വീ​​ട്ടി​​നു​​ള്ളി​​ൽ അ​​ര മ​​ണി​​ക്കൂ​​റോ​​ളം ചെ​​ല​​വി​​ട്ട പോ​​ലീ​​സ് ചാ​​ക്കോ​​യോ​​ടൊ​​പ്പം അ​​ഭി​​ഭാ​​ഷ​​ക​​ൻ വി​​നോ​​ദി​​നെ മാ​​ത്ര​​മാ​​ണ് വീ​​ടി​​നു​​ള്ളി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ചാ​​ക്കോ​​യെ വീ​​ടി​​നു പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ന് തൊ​​ട്ടു മു​​ൻ​​പ് ചാ​​ക്കോ​​യു​​ടെ അ​​മ്മ​​യെ വീ​​ടി​​നു​​ള്ളി​​ലേ​​ക്കു പോ​​ലീ​​സ് ക​​ട​​ത്തി​​വി​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.