കാ​ണാ​താ​യ ഗൃഹനാഥൻ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
കാ​ണാ​താ​യ ഗൃഹനാഥൻ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, August 20, 2018 12:35 AM IST
ചി​​ങ്ങ​​വ​​നം: കാ​​ണാ​​താ​​യ ഗൃ​ഹ​നാ​ഥ​നെ മു​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പ​​ന​​ച്ചി​​ക്കാ​​ട്, വി​​പ്പോ​​ല​​യി​​ൽ ടി.​​കെ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ(63) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചയോ​​ടെ വെ​​ള്ള​​ത്തു​​രു​​ത്തി ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പ​​ത്തു​​ള്ള പാ​​ട​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹം കാ​​ണ​​പ്പെ​​ട്ട​​ത്. ഉ​​ദി​​ക്കാ​​മ​​ല​​യി​​ൽ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നാ​​യി ജോ​​ലി ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ 17ന് ​​രാ​​വി​​ലെ വീ​​ട്ടി​​ൽനി​​ന്നു ജോ​​ലി​​ക്ക് പോ​​യ ഗോ​​പാ​​ല​​കൃ​​ഷ്ണ​​നെ വൈ​​കു​​ന്നേ​​ര​​മാ​​യി​​ട്ടും കാ​​ണാ​​താ​​യ​​തോ​​ടെ ബ​​ന്ധു​​ക്ക​​ൾ ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ: പ്ര​​സ​​ന്ന​​കു​​മാ​​രി. മ​​ക്ക​​ൾ: ജ​​യ​​കൃ​​ഷ്ണ​​ൻ, ജി​​തു കൃ​​ഷ്ണ​​ൻ. മ​​രു​​മ​​ക​​ൾ: ആ​​ശ​​ക്കു​​ട്ടി. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ച് മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു കൊ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.