എ​രു​മേ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ട നി​ർ​മി​ച്ച​ത് അശാസ്ത്രീയമായെന്ന് പ​രാ​തി
Sunday, May 5, 2024 10:58 PM IST
എ​രു​മേ​ലി: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പു​തു​താ​യി നി​ർ​മാ​ണം ആ​രം​ഭി​ച്ച ഓ​ട ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് ആ​ക്ഷേ​പം. പ്ര​ധാ​ന ഓ​ട​യേ​ക്കാ​ൾ താ​ഴ്ച​യി​ലാ​ണ് പു​തി​യ ഓ​ട നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ നി​ന്നു ബ​സു​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തു നി​ർ​മി​ച്ച ഈ ​ഓ​ട​യാ​ണ് ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ഓ​ട​യി​ൽ നി​ന്ന് മ​ലി​ന​ജ​ലം ഒ​ഴു​കി​പ്പോ​കു​ന്നി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​നി​ന്ന് ദു​ർ​ഗ​ന്ധ​വും കൊ​തു​ക് വ​ർ​ധ​ന​യും ആ​ണെ​ന്ന് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

റോ​ഡി​ലെ ഓ​ട​യു​ടെ ഉ​യ​ര​ത്തി​ൽ വെ​ള്ളം നി​റ​യു​മ്പോ​ൾ മാ​ത്ര​മേ സ്റ്റാ​ൻ​ഡി​ലു​ള്ള ഓ​ട​യി​ലെ മ​ലി​ന ജ​ലം ഒ​ഴു​കി​പ്പോ​വു​ക​യു​ള്ളു. ഇ​തി​ന് പെ​രു​മ​ഴ ത​ന്നെ പെ​യ്യ​ണം. ഫ​ല​ത്തി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വ​ലി​യ അ​ള​വി​ലു​ള്ള ജ​ലം രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​നും കൊ​തു​ക് പെ​രു​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ക​യാ​ണ്.