അ​ജ്ഞാ​ത വാ​ഹ​ന​ത്തി​ല്‍ നി​ന്നും റോഡിലേക്ക് മെ​റ്റ​ല്‍ ചി​ത​റി വീ​ണു
Saturday, May 4, 2024 7:11 AM IST
വ​ലി​യ​തു​റ: ബൈ​പാ​സ് റോ​ഡി​ല്‍ പേ​ട്ട ജം​ഗ്ഷ​ൻ മു​ത​ല്‍ ആ​ന​യ​റ ലോ​ഡ്‌​സ് ആ​ശു​പ​ത്രി വ​രെ അ​പ​ക​ട​മു​ണ്ടാ​ക്കും വി​ധം അ​ജ്ഞാ​ത വാ​ഹ​ന​ത്തി​ല്‍ നി​ന്നും റോ​ഡി​ല്‍ ചി​ത​റി വീ​ണ മെ​റ്റ​ല്‍ കൂ​മ്പാ​രം ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രെ​ത്തി നീ​ക്കം ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.45 നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. റോ​ഡി​ല്‍ നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​രും പേ​ട്ട പോ​ലീ​സും വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​ണ്ട് യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി ഷ​വ​ല്‍ ഉ​പ​യോ​ഗി​ച്ചും വെ​ള്ളം ചീ​റ്റി​യും റോ​ഡി​ല്‍ നി​ന്നും മെ​റ്റ​ല്‍ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് മെ​റ്റ​ല്‍ റോ​ഡി​ല്‍ നി​ന്നും നീ​ക്കം ചെ​യ്ത​ത്. അ​ബ​ദ്ധ​വ​ശാ​ല്‍ ടി​പ്പ​റി​ല്‍ നി​ന്നും മെ​റ്റ​ല്‍ റോ​ഡി​ലേ​യ്ക്ക് ചി​ത​റി വീ​ണ​താ​കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​രു​ണ്‍ മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജേ​ഷ് , സ​ന​ല്‍ , ദീ​പു , പൊ​ന്‍​രാ​ജ്് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സേ​നാം​ഗ​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.