ടിഎംഎ വാർഷിക സമ്മേളനം 16,17 തീയതികളിൽ; ഗവർണർ ഉദ്ഘാടനം ചെയ്യും
1422690
Wednesday, May 15, 2024 5:41 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) വാർഷിക സമ്മേളനമായ "ട്രിമ-2024' 16,17 തീയതികളിൽ ഒ ബൈ താമരയിൽ നടക്കും. 16ന് രാവിലെ 10.30 നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വണ്‍ ഹെൽത്ത് ഓൾ ഫോർ വണ്‍ ഫോർ ഓൾ എന്നതാണ് സമ്മേളനത്തിന്റെ വിഷയം.
17ന് വൈകുന്നേരം 3.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഐഎച്ച്ആർ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നാഷണൽ പ്രഫഷണൽ ഓഫീസർ ഡോ. ഋതു സിംഗ് ചൗഹാൻ, എസ്ബിഐ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി എന്നിവർ പങ്കെടുക്കും.
കോണ്‍ഫറൻസിൽ വിവിധ സെഷനുകളിൽ ഡോ. ഡി. ശ്രീകുമാർ (ആരവാലി വെറ്ററിനറി ആശുപത്രി, രാജസ്ഥാൻ), ഡോ. പ്രിജിത് നന്പ്യാർ (ഡബ്ല്യുഎച്ച്ഒ) രാജീവ് വാസുദേവൻ (അപ്പോളോ ആയുർവേദ്), ഡോ. എ.വി. അനൂപ് (എവിഎ ഗ്രൂപ്പ്) റോസ് മേരി ഹെഗ്ഡെ (ടിസിഎസ്) ചേതൻ മകം (ടെറുമോ പെൻപോൾ) ഡോ. എം.ഐ. സഹദുള്ള (കിംസ്ഹെൽത്ത്) ഡോ. എം.ആർ. രാജഗോപാൽ (പാലിയം ഇന്ത്യ) സംഘാടക സമിതി ചെയർമാനും മുൻ അംബാസിഡറുമായ ടി.പി. ശ്രീനിവാസൻ, ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി. പദ്മകുമാർ, സെക്രട്ടറി വിംഗ് കമാൻഡർ രാജശ്രീ ഡി. നായർ എന്നിവർ പങ്കെടുക്കും.
വിവിധ മേഖലകളിലെ പ്രവർത്തന മികവിനു സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങൾ സമ്മേളനത്തിൽ ഗവർണർ വിതരണം ചെയ്യും.
ടിഎംഎ- ട്രിവാൻഡ്രം ഡെവലപ്മെന്റ് അവാർഡ് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർക്കാണ്. ടിഎംഎ- പഡോസൻ സിഎസ്ആർ അവാർഡിന് ഐബിഎസ് സോഫസ്റ്റ്വേർ പ്രൈവറ്റ് ലിമിറ്റഡും ടിഎംഎ- അദാനി സ്റ്റാർട്ടപ്പ് അവാർഡിന് ക്വാഡ്രന്റും അർഹരായി.
ടിഎംഎ- നിംസ് ബെസ്റ്റ് ബി സ്കൂൾ അവാർഡിന് ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി ഒന്നാം സ്ഥാനവും ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടിഎംഎ-കിംസ്ഹെൽത്ത് തീം പ്രസന്റേഷൻ പുരസ്കാരത്തിൽ ഒന്നാം സമ്മാനം അൽമ, നീഹാര ആർ. നായർ, ആർ. റോഷ്ന പർവീണ്‍ (സിഇടി സ്കൂൾ ഓഫ് മാനേജ്മെന്റ്) എന്നിവരും രണ്ടാം സമ്മാനം എസ്. ഗോവിന്ദ്, ആദി നാരായണൻ (ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി) എന്നിവർക്കും ലഭിച്ചു.