വാ​ഹ​നാ​പ​ക​ടം: ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Tuesday, May 7, 2024 10:17 PM IST
പാ​ലോ​ട്: ഡി​വൈ​ഡ​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ന​ന്ദി​യോ​ട് ക​ള്ളി​പ്പാ​റ ക​ടു​വാ​പ്പാ​റ തോ​ട്ടും പു​റ​ത്ത് വീ​ട്ടി​ൽ ജ്യോ​തി​ഷ്കു​മാ​ർ (28), ക​ള്ളി​പ്പാ​റ കു​രു​വി ലാ​ഞ്ചാ​ൽ നി​സി ഭ​വ​നി​ൽ അ​ബി​ൻ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജ്യോ​തി​ഷ്കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​ബി​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സു​രേ​ന്ദ്ര​ൻ, ജാ​സ്മി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജ്യോ​തി​ഷ്കു​മാ​ർ, പ​രേ​ത​നാ​യ ഇ​ബ​നീ​സ​ർ, അ​ച്ച​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ബി​ൻ.