പുലാമന്തോള്‍: പുലാമന്തോള്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികവും കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം അടങ്ങുന്ന രചന ’വേരുകള്‍’ പ്രകാശനവും നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. സാവിത്രി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. മുഹമ്മദ് മുസ്തഫ,
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി. ഉമ്മുസല്‍മ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, ലില്ലിക്കുട്ടി, സി. മുഹമ്മദാലി, എന്‍.പി. റാബിയ, സിനിജ, പഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ്, കുടുംബശ്രീ മെംബര്‍ സെക്രട്ടറി എ. മുരളീധരന്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വി.പി. ജിഷ, കുടുംബശ്രീ അക്കൗണ്ടന്റ് സി. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഭരണസമിതി അംഗവുമായ വി.പി. മുഹമ്മദ് ഹനീഫ പുസ്തക വിവരണം നടത്തി. ജില്ലാ എഡിഎംസി മുഹമ്മദ് വയോജനങ്ങള്‍ക്കുള്ള ഉപഹാരം നല്കി. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.
കലാപരിപാടി അവതരിപ്പിച്ചവര്‍ക്കു ചെയര്മാന് കെ. മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി. ഉമ്മുസല്‍മ എന്നിവര്‍ സമ്മാന വിതരണം നടത്തി. കുടുംബ സിഡിഎസ് മെംബര്‍മാര്‍, എഡിഎസ് മെംബര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.