വ​യോ​ധി​ക​ന്‍ പാ​ത​യോ​ര​ത്ത് മ​രി​ച്ച നി​ല​യി​ല്‍
Saturday, May 4, 2024 10:13 PM IST
മ​ഞ്ചേ​രി: വ​യോ​ധി​ക​നെ റോ​ഡ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​രീ​ക്കോ​ട് റോ​ഡി​ലെ കാ​രാ​പ​റ​മ്പി​ലാ​ണ് റോ​ഡ​രി​കി​ല്‍ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ഴു​പ​തു​വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. ക​റു​പ്പി​ല്‍ പ​ച്ച​വ​ര​ക​ളോ​ടു കൂ​ടി​യ ഷ​ര്‍​ട്ടും വെ​ളു​ത്ത ട്രൗ​സ​റു​മാ​ണ് വേ​ഷം. കൈ​യി​ല്‍ മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ച​ര​ട് കെ​ട്ടി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ സ​മീ​പ​ത്തു​ള്ള വ്യാ​പാ​രി​യാ​ണ് റോ​ഡ​രി​കി​ല്‍ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന രീ​തി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. റോ​ഡി​ല്‍ ര​ക്ത​ക്ക​റ പു​ര​ണ്ടി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി