അ​റ​വു​മാ​ലി​ന്യം തോ​ട്ടി​ല്‍ ത​ള്ളി​യ സ്ഥാ​പ​നം അ​ട​പ്പി​ച്ചു
Wednesday, May 8, 2024 5:27 AM IST
എ​ട​ക്ക​ര: അ​റ​വു​മാ​ലി​ന്യം തോ​ട്ടി​ല്‍ ത​ള്ളി​യ മാം​സ വ്യാ​പാ​ര സ്ഥാ​പ​നം അ​ധി​കൃ​ത​ര്‍ അ​ട​പ്പി​ച്ചു. ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മാം​സ വ്യാ​പാ​ര സ്ഥാ​പ​ന​മ​ണ് ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് പൂ​ട്ടി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള അ​റ​വു​മാ​ലി​ന്യം സ​മീ​പ​ത്തെ ജ​ല സ്രോ​ത​സി​ല്‍ ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ത്തു​ക​ല്‍ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തോ​ട്ടി​ല്‍ നി​ക്ഷേ​പി​ച്ച മാ​ലി​ന്യം മാം​സ വ്യാ​പാ​രി​യെ​കൊ​ണ്ട് നീ​ക്കം ചെ​യ്യി​പ്പി​ക്കു​ക​യും സ്ഥ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക​യു​മ​യി​രു​ന്നു.

ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ഈ ​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.