ജനക്ഷേമത്തെ പ്രതിരോധിക്കുന്നത് ലഹരിവസ്തുക്കൾ: കേരള മദ്യനിരോധന സമിതി
1421997
Sunday, May 12, 2024 5:06 AM IST
കോഴിക്കോട്: ജനക്ഷേമ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നത് മദ്യവും ലഹരി വസ്തുക്കളുമാണെന്നും അത് നിർമ്മാർജ്ജനം ചെയ്താൽ മാത്രമേ ജനക്ഷേമ പ്രവർത്തനങ്ങൾ ലക്ഷത്തിലെത്തുകയുള്ളുവെന്നും കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കൺവൻഷൻ അഭിപ്രായപ്പെട്ടു.
മദ്യം വ്യാപിപ്പിക്കുന്ന നയം അത് കൊണ്ട് സർക്കാർ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 18ന് വേങ്ങരയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനുള്ള കർമ്മപരിപാടികൾക്ക് യോഗം രൂപം നൽകി.
ഗാന്ധി ഗൃഹത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സീനിയർ പത്രപ്രവർത്തകൻ ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുള്ള പറമ്പത്ത്, പി.ഐ. അജയൻ പ്രഫ. ഒ.ജെ. ചിന്നമ്മ, ബഷീർ പുതിയങ്ങാടി, എം. വാസന്തി, ടി.കെ.എ. അസീസ്, പി. ഗൗരീശങ്കർ, അബൂ അന്നശേരി എന്നിവർ പ്രസംഗിച്ചു.