പരിശോധന നിലച്ചു; പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സുലഭം
1422267
Monday, May 13, 2024 4:45 AM IST
കുന്നമംഗലം: നിരോധനങ്ങൾക്ക് പുല്ലുവില നൽകി കുന്നമംഗലത്തും പരിസരപ്രദേശങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സുലഭം. വഴിയോര കച്ചവടക്കാരും മറ്റു കടക്കാരും പ്ലാസ്റ്റിക് കവറുകൾ ഇഷ്ടംപോലെ ഉപയോഗിക്കുന്ന സ്ഥിതിയാണ്.
മത്സ്യമാർക്കറ്റുകളിലടക്കം വിവിധ കളറുകളിലുള്ള നിരോധിത ക്യാരി ബാഗുകൾ പരസ്യമായി തൂക്കിയിടാൻ തുടങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ക്യാരി ബാഗ് രൂപത്തിൽ പ്ലാസ്റ്റിക്ക് കൂടുതലായി ജനങ്ങളിലേക്ക് എത്തുന്നത്. കുന്നമംഗലത്തെ സ്വകാര്യ സൂപ്പർമാർക്കറ്റുകളിൽ പോലും നിരോധിത കവറുകൾ ലഭ്യമാണ്.
പഞ്ചായത്തുകളിലെ ഹരിതകർമ സേനാംഗങ്ങൾ വീടുകൾ കയറി കൃത്യമായി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നുണ്ടെന്നല്ലാതെ പ്ലാസ്റ്റിക് ഉപയോഗത്തിൽ ജനങ്ങൾ ഒരു കുറവും വരുത്തിയിട്ടില്ല. 2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം പ്രാവർത്തികമായെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നിരോധനം പൂർണമായും നടപ്പിൽ വരുത്താൻ സാധിച്ചിട്ടില്ല. നിരന്തരവും കർശനവുമായ പരിശോധനകൾ ഇല്ലാത്തതാണ് പ്ലാസ്റ്റിക് ഉപയോഗം കൂടാൻ കാരണമെന്നാണ് ആക്ഷേപം.