കോ​ഴി​ക്കോ​ട്: സെ​ന്‍​ട്ര​ല്‍ റോ​ഡ് ഫ​ണ്ടി​ല്‍ 35 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച എ​ള​മ​രം പാ​ല​ത്തി​ലൂ​ടെ​യു​ള്ള ബ​സ് പെ​ര്‍​മി​റ്റ് അ​പേ​ക്ഷ​ക​ള്‍ ബ​സ് മു​ത​ലാ​ളി​മാ​രു​ടെ സ്വാ​ധീ​ന​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങി കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ നി​ര​സി​ച്ച​തി​നെ​തി​രേ എ​ള​മ​രം ജ​ന​കീ​യ ആ​ക്‌ഷന്‍ ക​മ്മി​റ്റി.

നാ​ട്ടു​കാ​ര്‍ ക​ക്ഷി, രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യെ ഒ​റ്റ​ക്കെ​ട്ടാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി​യി​ട്ടും ബ​സ് മു​ത​ലാ​ളി​മാ​രു​ടെ അ​വി​ഹി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലാ​തെ​യാ​ണ് പെ​ര്‍​മി​റ്റ് അ​പേ​ക്ഷ ത​ള്ളി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യും ബ​സ് മു​ത​ലാ​ളി​മാ​രും ത​മ്മി​ല്‍ ഒ​ത്തു​ക​ളി​ച്ച് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന എ​ള​മ​രം ക​ട​വ് പാ​ലം 2022 മേ​യി​ലാ​ണ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന​ത്. പാ​ല​ത്തി​ലൂ​ടെ ഇ​രു ജി​ല്ല​ക​ളി​ലേ​ക്കും ബ​സ് സ​ര്‍​വി​സ് തു​ട​ങ്ങാ​ന്‍ ര​ണ്ട് ജി​ല്ല​ക​ളി​ലെ​യും ആ​ര്‍​ടി ഓ​ഫീ​സു​ക​ളി​ല്‍ നാ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ ക​യ​റി​യി​റ​ങ്ങു​ക​യും ഗ​താ​ഗ​ത മ​ന്ത്രി, ജി​ല്ല ക​ല​ക്ട​ര്‍​മാ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ല ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രെ നേ​രി​ല്‍ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കു​ക​യും ചെ​യ്തു.

കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ 2022 ന​വം​ബ​ര്‍​റി​ല്‍ കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ യോ​ഗ​ത്തി​ല്‍ അ​ജ​ണ്ട​യാ​യി വ​ന്നി​രു​ന്നു. ഇ​തി​നെ ബ​സ് മു​ത​ലാ​ളി​മാ​ര്‍ സം​ഘ​ടി​ത​മാ​യി എ​തി​ര്‍​ത്തു.

തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്ന പ​റ​ഞ്ഞ് അ​ജ​ണ്ട മാ​റ്റി​വ​ച്ചു. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ക്കു​ക​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ യോ​ഗ​ത്തി​ല്‍ ര​ണ്ട് പെ​ര്‍​മി​റ്റ് അ​പേ​ക്ഷ​ക​ള്‍ മ​ല​പ്പു​റം ആ​ര്‍​ടി​എ​ക്ക് "ക​ണ്‍​ക​റ​ന്‍​സി'​ക്ക് ന​ല്‍​കി.

ഏ​റെ കാ​ത്തി​രി​പ്പി​നു ശേ​ഷം മ​ല​പ്പു​റം ആ​ര്‍​ടി​എ ക​ണ്‍​ക​റ​ന്‍​സി അം​ഗീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ​ക്ക് തി​രി​ച്ച​യ​ച്ചു. ക​ഴി​ഞ്ഞ കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ യോ​ഗ​ത്തി​ല്‍ ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം ഏ​ക​പ​ക്ഷീ​യ​മാ​യി അം​ഗീ​ക​രി​ച്ച് പെ​ര്‍​മി​റ്റ് അ​പേ​ക്ഷ​ക​ള്‍ ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ലാം എ​ള​മ​രം, ക​ണ്‍​വീ​ന​ര്‍ ടി.​പി. ഇ​സ്മാ​യി​ല്‍, ട്ര​ഷ​റ​ര്‍ പി. ​മ​ജീ​ദ്, ജൈ​സ​ല്‍ എ​ള​മ​രം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.