മഴക്കാലപൂര്‍വ റോഡ് പരിശോധനയ്ക്ക് ജില്ലയില്‍ തുടക്കമായി
1422868
Thursday, May 16, 2024 4:59 AM IST
കോഴിക്കോട്: മഴക്കാലത്തിനു മുന്നോടിയായുള്ള റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തികളുടെ പരിശോധനയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറി എ. ഷിബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത്.
കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ ഇന്നു പരിശോധന തുടരും. മേഖലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളും സംഘം പരിശോധിച്ചു വിലയിരുത്തി.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചിരുന്നു.
വകുപ്പിന് കീഴിലെ ഐഎഎസ് ഉദ്യോഗസ്ഥരും ചീഫ് എന്‍ജിനീയര്‍മാരും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും പൊതുമരാമത്ത് റോഡുകളില്‍ പ്രവൃത്തി പരിശോധിക്കും.