ലോക മാതൃദിനം ആചരിച്ചു
1422289
Monday, May 13, 2024 5:23 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മരക്കടവ് സെന്റ് കാതറിൻസ് കോണ്‍വന്റിലെ വൃദ്ധസദനത്തിൽ ലോകമാതൃദിനം ആചരിച്ചു.
അമ്മമാരോടൊപ്പം നടത്തിയ സ്നേഹസംഗമം ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം മേഴ്സി ബെന്നി മുഖ്യ പ്രഭാഷണം നടത്തി. ജിനി തോമസ്, മനോജ് കടുപ്പിൽ, ഷീജ ജെയിംസ് എന്നിവർ പ്രസംഗിച്ചു.