സിബിഎസ്സി പത്താം ക്ലാസ്: മികച്ച നേട്ടവുമായി കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂൾ
1422489
Tuesday, May 14, 2024 7:07 AM IST
കൽപ്പറ്റ: സിബിഎസ്സി പത്താം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടവുമായി കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂൾ. 24-ാം വർഷവും 100 ശതമാനം വിജയം നേടിയാണ് സ്കൂൾ ശ്രദ്ധേയമാകുന്നത്. 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഒന്‍പത് വിദ്യാർഥികൾക്ക് 90 ശതമാനം മാർക്കിന് മുകളിൽ ലഭിച്ചു.
39 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനും 12 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സെറീൻ ബി. ഹബീബ് 96.4 ശതമാനം മാർക്ക് നേടിയ സ്കൂളിൽ ഒന്നാമതെത്തി. വിജയികളെ സിസ്റ്റർ ഡീന ജോണും സ്കൂൾ മാനേജ്മെന്റും പിടിഎ യും അഭിനന്ദിച്ചു.
വിജയത്തിളക്കവുമായി കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂൾ
കേണിച്ചിറ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി പതിനെട്ടാം തവണയും കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 33 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 95.2 ശതമാനം മാർക്ക് ലഭിച്ച ആൻ മേരി മാത്യു സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 22 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനും എട്ട് വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും മൂന്ന് വിദ്യാർഥികൾക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. വിജയികളെ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ് മരിയ, സ്കൂൾ മാനേജ്മെന്റ്, പിടിഎ എക്സിക്യൂട്ടീവ്, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
മികച്ച വിജയവുമായി പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
പുൽപ്പള്ളി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. 24 ാം തവണയും 100 ശതമാനം വിജയം നേടി.
33 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 12 പേർക്ക് 90 ശതമാനം മാർക്കിന് മുകളിൽ ലഭിച്ചു. 19 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനും 13 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.
നൂറുമേനി വിജയത്തിളക്കവുമായി കണിയാരം സാൻജോ പബ്ലിക് സ്കൂൾ
മാനന്തവാടി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ മാനന്തവാടി കണിയാരം സാൻജോ സ്കൂളിന് 100 ശതമാനം വിജയം. ഈ വർഷം പരീക്ഷ എഴുതിയ 19 കുട്ടികളിൽ 15 പേർക്ക് ഡിസ്റ്റിംഗ്ഷനും നാലു പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.