നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
1422492
Tuesday, May 14, 2024 7:07 AM IST
ഗൂഡല്ലൂർ: നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റി(എൻഡിഎസ്) വാർഷികാഘോഷവും തൊഴിൽ പരിശീലന പരിപാടിയായ ഹോം ഹെൽത്ത് എയ്ഡ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. അധികാരിവയലിലുള്ള എൻഡിഎസ് ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു.
നബാർഡ് കോയന്പത്തൂർ ഡിഡിഎം തിരുമലൈ റാവു, നബാർഡ് റീജണൽ ഓഫീസ് അംഗം സൂരജ് കുമാർ പ്രജാപതി, കാനറ ബാങ്ക് പ്രതിനിധി രവി, ഗൂഡല്ലൂർ ഗവ. ആശുപത്രി സ്റ്റാഫ് നഴ്സ് കുടിയരസൻ, നീലഗിരി റീജണൽ വികാരി ഫാ. ബിജു പൊൻപാറക്കൽ, ഡോ. കണ്ണൻ, എൻഡിഎസ് ഡയറക്ടർ ഫാ. ബിനോയ് കെ. സെബാസ്റ്റ്യൻ, ജൂഡ് മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽനിന്നായി 30 സ്ത്രീകളാണ് ഹോം ഹെൽത്ത് എയ്ഡ് കോഴ്സിൽ പരീശീലനം പൂർത്തിയാക്കിയത്. 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാർഷിക റിപ്പോർട്ടും ഹോം ഹെൽത്ത് എയ്ഡ് കോഴ്സിന്റെ പ്രത്യേക റിപ്പോർട്ടും അവതരിപ്പിച്ചു. പരീശീലനം പൂർത്തിയാക്കിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
എൻഡിഎസ് വിമലഗിരി, ധർമഗിരി, ബോസ്പാറ, കയ്യൂന്നി, കൽപ്ര യൂണിറ്റുകളിൽനിന്നു ഭാരവാഹികളും പരിശീലനം പൂർത്തിയാക്കിയവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഫാ. അനൂപ് വർഗീസ്, ജോഷി, സിസ്റ്റർ സിജി സിഎംസി, ജിൻസി ജോയി എന്നിവർ നേതൃത്വം നൽകി.