വേനൽമഴ പെയ്തതോടെ വനമേഖലയിലെ കാട്ടുതീ ഭീഷണിക്ക് ആശ്വാസമായി
1422676
Wednesday, May 15, 2024 5:07 AM IST
പുൽപ്പള്ളി: ചെറിയൊരു തീപ്പൊരി വീണാൽ കത്തിയമരുന്ന പുൽപ്പള്ളി വനമേഖലയിലെ കാടുകളെ ഇക്കൊല്ലവും വേനൽമഴ കാത്തു.
ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതും കർണാടക അതിർത്തി പ്രദേശങ്ങളിലും നല്ല മഴ പെയ്തതോടെ വാടിയുണങ്ങിയ കൃഷികൾക്കും വേനൽമഴ അനുഗ്രഹമായി. കുറിച്യാട്, ചെതലയം റേഞ്ചുകളിലെ വനമേഖലകളിൽ മഴ ലഭിച്ചു.
ഇക്കൊല്ലത്തെ കാട്ടുതീ ഭീതിയൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വനപാലകർ. വനത്തിലെ വരണ്ട ചിറകളിലും കുളങ്ങളിലും വെള്ളമായി, കാട്ടരുവികൾക്കും ജീവനായി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചു.