ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് ഇനിമുതൽ കുഞ്ഞുടുപ്പുകൾ സൗജന്യം
1422883
Thursday, May 16, 2024 5:26 AM IST
മാനന്തവാടി: ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് ഇനിമുതൽ ഫസ്റ്റ് ക്വിസ് കുഞ്ഞുടുപ്പുകൾ സൗജന്യം. വയനാട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിൽ ജനിക്കുന്ന എല്ലാ വിഭാഗം ഗോത്ര വിഭാഗത്തിലെയും നവജാതശിശുക്കൾക്കാണ് ബോച്ചെയുടെ വസ്ത്ര നിർമാണ കന്പനിയായ ഫസ്റ്റ് കിസ് സൗജന്യമായി ഉടുപ്പുകൾ സമ്മാനിക്കുക.
വയനാട് മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോഴാണ് ബോബി ചെമ്മണ്ണൂർ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായുള്ള പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്.
ബോച്ചെ ബ്രാൻഡിൽ നിലവിൽ ഫസ്റ്റ് കിസ് എന്ന പേരിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ വിൽപ്പന നടത്തി വരുന്നുണ്ട്. കേരളത്തിലെ പലയിടത്തും ഫസ്റ്റ് കിസ് ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനിക്കുന്ന ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കൾക്ക് കുഞ്ഞുടുപ്പുകൾ സമ്മാനമായി നൽകുന്നത്.
മെഡിക്കൽ കോളജുമായി സഹകരിച്ച് പ്രവർത്തിക്കും: ബോബി ചെമ്മണ്ണൂർ
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിന്റെ സുഗമമായ പ്രവർത്തനത്തിന് പരമാവധി സഹകരണം ഉണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂർ. വയനാട് മെഡിക്കൽ കോളജ് ഡയാലിസിസ് യൂണിറ്റ് സന്ദർശിച്ച ശേഷം ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയുടെ വികസന കാര്യങ്ങളിൽ സഹകരണം ഉറപ്പ് നൽകിയത്.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. രാജേഷ്, ഡോ.സി. സക്കീർ, നഗരസഭ കൗണ്സിലർ പി. ഷംസുദ്ദീൻ, സെക്യൂരിറ്റി ചീഫ് ഷിബു, ജാഫർ തമ്മട്ടാൻ എന്നിവർ ചേർന്ന് ബോബി ചെമ്മണ്ണൂരിനെ ആശുപത്രി കവാടത്തിൽ സ്വീകരിച്ചു.