യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Sunday, April 28, 2024 7:50 AM IST
ത​ളി​പ്പ​റ​മ്പ്: യു​വാ​ക്ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൂ​വേ​രി രാ​മ​പു​ര​ത്തെ പി.​ അ​ക്ഷ​യ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൂ​വേ​രി മു​ണ്ട​പ്പി​ലാ​വി​ലെ വി.​വി. സി​ജി​ത്ത്(30), സു​ഹൃ​ത്ത് കാ​ട്ടാ​മ്പ​ള്ളി​യി​ലെ ശ്രീ​ലേ​ഷ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൂ​വേ​രി​ക്ക​ട​വി​ല്‍ വ​ച്ച് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

വി​ഷു​ദി​ന​ത്തി​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നു പ​റ​യു​ന്നു. വെ​ട്ടേ​റ്റ് സി​ജി​ത്തി​ന്‍റെ കൈ​ത്ത​ണ്ട​യ്ക്കും പു​റ​ത്തും ശ്രീ​ലേ​ഷി​ന്‍റെ വ​ല​തു​കാ​ല്‍ മു​ട്ടി​ന് താ​ഴേ​യു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.