അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
Sunday, April 28, 2024 7:50 AM IST
അ​മ്പാ​യ​ത്തോ​ട്: അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​കു​ര്യ​ൻ വാ​ഴ​യി​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​പോ​ൾ കൂ​ട്ടാ​ല കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​ജി പു​ഞ്ച​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 29ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ൻ വാ​ഴ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും, ശേ​ഷം സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പൂ​ർ​വ പി​താ​ക്ക​ന്മാ​രെ അ​നു​സ്മ​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.