പയ്യാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ 106ാം ജന്മദിനാഘോഷ തലശേരി അതിരൂപതാതല ഉദ്ഘാടനം ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് വെട്ടിയ്ക്കൽ, ഫാ. അമൽ തൈപ്പറമ്പിൽ, സാജു പുത്തൻപുര എന്നിവർ നേതൃത്വം നൽകി.
എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, അതിരൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറർ ഫിലിപ്പ് വെളിയത്ത്, വൈസ് പ്രസിഡന്റുമാരായ പിയൂസ് പറയിടം, ഷീജ സെബാസ്റ്റ്യൻ, ജിമ്മി ആയിത്തമറ്റം, ഡേവിസ് ആലങ്ങാടൻ, വർഗീസ് പള്ളിച്ചിറ, ജോർജ് കാനാട്ട്, ബെന്നിച്ചൻ മഠത്തിനാൽ, ഐസി മേരി, ജോണി തോമ്പുഴ, സാജു പടിഞ്ഞാറയിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.