ചെറുപുഴ: കക്കോട് നവപുരം മതാതീത ദേവാലയത്തിൽ ഉത്സവത്തിന് തുടക്കമായി. മുന്നോടിയായി ഗ്രന്ഥംനിറ, കൊടിയേറ്റ്, പുസ്തക സംവാദം, അക്ഷരദീപം കൊളുത്തൽ, ഗ്രന്ഥസമർപ്പണം എന്നിവ നടന്നു. തുടർന്നു നടന്ന സെമിനാർ ഡോ. വൈ.ബി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മേയ് രണ്ട് വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30ന് കാവ്യാർച്ചന, എട്ടിന് പുസ്തക സമർപ്പണം എന്നിവ നടക്കും. മേയ്
മൂന്നിന് രാവിലെ 6.30ന് ശാസ്ത്രീയ നൃത്തോത്സവം, കലാമണ്ഡലം ബിന്ദു മാരാരുടെ മോഹിനിയാട്ടം, കൈകൊട്ടിക്കളി, രാത്രി എട്ടിന് സംഗീതാർച്ചന, വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും. നാലിന് രാവിലെ 10ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സ്വീകരണം, 11ന് പുസ്ത പ്രകാശനം, തുടർന്ന് നടക്കുന്ന ബഹുഭാഷാ കവിസമ്മേളനം രാധാകൃഷ്ണ ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് ജ്ഞാനദീപം തെളിക്കൽ, 7.30ന് ഓട്ടൻതുള്ളൽ, 8.30ന് നാടക ഗാനനിശ. സമാപന ദിനമായ അഞ്ചിന് രാവിലെ ഒന്പതിന് കാവ്യാർച്ചന, ഗ്രസ്ഥസമർപ്പണം, കൊടിയിറക്കം എന്നിവയോടെ പരിപാടികൾ സമാപിക്കും.