ഇരിക്കൂർ: ഐസിഡിഎസ് അഡീഷണിൽ നിന്നും വിരമിക്കുന്ന ഒന്പത് അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം നടന്നു. ഇരിക്കൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ നടന്ന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരായ എൻ.കെ. ഉഷ, പദ്മിനി, പടിയൂർ പഞ്ചായത്തിലെ സതീദേവി, ഉളിക്കൽ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരായ സിസിലി ബേബി, കെ.കെ. രമണി, റോസമ്മ, ഇരിക്കൂർ പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ ശ്യാമള, പടിയൂർ പഞ്ചായത്തിലെ ഹെൽപ്പർ ഓമന, കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഹെൽപ്പർ ആനന്ദവല്ലി എന്നിർക്കാണ് ഇരിക്കൂർ അഡീഷണൽ ഐസിഡിഎസ് ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകിയത്. മെമന്റോകൾ എംഎൽഎയും മറ്റ് വിശിഷ്ടാതിഥികളും സമ്മാനിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, ബ്ലോക്ക് പഞ്ചായത്തംഗം ബേബി തോലാനി, ഇരിക്കൂർ അഡീഷണൽ വനിതാശിശു വികസന ഓഫീസർ നിഷ പാലത്തടത്തിൽ, സൂപ്പർവൈസർമാരായ പ്രഭാവതി, ഷൈമ, ഷൈന, അനുശ്രീ യാത്രയയപ്പ് കമ്മിറ്റി അംഗളായ ലിസി തോമസ് എ. ശ്രീജ എന്നിവർ പ്രസംഗിച്ചു.