ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ പു​ഴ​യി​ൽ ത​ള്ളി
Tuesday, April 30, 2024 1:18 AM IST
ര​യ​റോം: മ​ല​യോ​ര ഹൈ​വേ​യി​ൽ ര​യ​രോം പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യ നി​ല​യി​ൽ.

വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന് പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി ത​ള്ളി​യ നി​ല​യി​ലാ​ണ് മാ​ലി​ന്യ​മു​ള്ള​ത്. പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ത​ള്ളി​യ മാ​ലി​ന്യം പ​കു​തി​യി​ലേ​റെ ഭാ​ഗം ആ​റ്റു​വ​ഞ്ചി​ക്കി​ട​യി​ലും മ​റ്റും ചി​ത​റി ദു​ർ​ഗ​ന്ധം വ​മി​ച്ച​പ്പോ​ഴാ​ണ് കു​ളി​ക്കാ​നും മ​റ്റും പു​ഴ​യി​ൽ വ​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.