കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങി
Saturday, May 4, 2024 1:20 AM IST
‌കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. വി​ശു​ദ്ധ തോ​മ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ത​മാ​യ കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ വെ​ള്ളി​യാ​ഴ്ച്ച കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​മാ​ണ് ആ​രം​ഭി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​താ​ഴെ പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കു​രി​ശു​മ​ല ക​പ്പേ​ള​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ന​ത്തി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.