ക​യ​ർ പൊ​ട്ടി കി​ണ​റ്റി​ല്‍ വീ​ണ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ചു
Saturday, May 4, 2024 1:21 AM IST
രാ​ജ​പു​രം: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​യ​ർ പൊ​ട്ടി വീ​ണ തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ മു​ണ്ടോ​ട്ടെ മേ​ത്ത​ല​ത്ത് ജോ​ൺ​സ​ണെ (45) ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് രാ​ജ​പു​ര​ത്തെ പ​ന്നി​ക്കു​ഴി​യി​ൽ ആ​ലീ​സി​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​യ​ർ പൊ​ട്ടി ജോ​ൺ​സ​ൺ 45 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. ​കു​റ്റി​ക്കോ​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.