ചെറുപുഴ: മലയോരത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ച കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. സർവകക്ഷി യോഗത്തിന് മുന്പായി ചെറുപുഴ ടൗണിൽ മൗനജാഥയും നടന്നു. യോഗത്തിൽ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, സണ്ണി ജോസഫ് എംഎൽഎ, വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും നേതാക്കളായ കെ.വി. ഗോവിന്ദൻ, പി.ടി. മാത്യു, ജോയിസ് പുത്തൻപുര, പി.കെ. ഫൈസൽ, രാജു ചുണ്ട, മൊയ്തു മൗലവി, കെ.ആർ. ചന്ദ്രകാന്ത്, ജെ. സെബാസ്റ്റ്യൻ, സുലേഖ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, വി.എം. സുധീരൻ, രമേശ് ചെന്നിത്തല, എം.കെ. രാഘവൻ എംപി, കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ വീട്ടുകാരെ വിളിച്ച് അനുശോചനം അറിയിച്ചു.