സ്നേ​ഹ​ഭ​വ​ന്‍റെ ക്രി​സ്റ്റീ​ന ഇ​നി ഡോ​ണി​ന് സ്വ​ന്തം
Tuesday, May 7, 2024 1:21 AM IST
എ​ടൂ​ർ: എ​ടൂ​ർ സ്നേ​ഹ​ഭ​വ​നി​ൽ പി​ച്ച​വ​ച്ച് വ​ള​ർ​ന്ന 21കാ​രി​യാ​യ ക്രീ​സ്റ്റീ​ന ഇ​നി എ​ട​പ്പു​ഴ സ്വ​ദേ​ശി ഡോ​ണി​ന് സ്വ​ന്തം. ഇ​ന്ന​ലെ ഡോ​ണി​ന്‍റെ കൈ​പി​ടി​ച്ച് ക്രി​സ്റ്റീ​ന വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

ക്രി​സ്റ്റീ​ന​യു​ടെ​യും ഡോ​ണി​ന്‍റെ​യും വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഓ​ഫി​സ​റും അം​ഗ​ങ്ങ​ളും സാ​ക്ഷി​ക​ളാ​യി​രു​ന്നു. എ​ട​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ ഫാ. ​മാ​ത്യു മാ​ന്തോ​ട്ട​ത്തി​ൽ ദ​ന്പ​തി​ക​ളെ ആ​ശീ​ർ​വ​ദി​ച്ചു.

വി​വാ​ഹ ച​ട​ങ്ങി​ൽ സ്നേ​ഹ​ഭ​വ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. സ്റ്റീ​ഫ​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ക​ന്യാ​സ്ത്രീ​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​വും ക്രി​സ്റ്റീ​ന​യു​ടെ വി​വാ​ഹ​ത്തി​ന് ല​ഭി​ച്ചു. സ്‌​നേ​ഹ​ഭ​നി​ൽ​നി​ന്ന് വി​വാ​ഹം ക​ഴി​ച്ച് അ​യ​ക്കു​ന്ന ഒ​ന്പ​താ​മ​ത്തെ കു​ട്ടി​യാ​ണ് ക്രി​സ്റ്റീ​ന.