ക​ണ്ണൂ​രി​ലും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ത​ട​സ​പ്പെ​ട്ടു
Tuesday, May 7, 2024 1:21 AM IST
ക​ണ്ണൂ​ർ: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്കാ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​നഃ​രാ​രം​ഭി​ക്കേ​ണ്ട ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലും ത​ട​സ​പ്പെ​ട്ടു. ത​ല​ശേ​രി, ഇ​രി​ട്ടി, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മു​ട​ങ്ങി​യ​ത്. ക​ണ്ണൂ​ർ തോ​ട്ട​ട​യി​ലെ സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ ഓ​ൾ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ർ​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് സം​ഘ് (ബി​എം​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ കി​ട​പ്പ് സ​മ​രം ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന് നേ​താ​ക്ക​ളാ​യ ഷാ​ജി അ​ക്ക​ര​മ്മ​ൽ, അ​രു​ൺ കു​മാ​ർ, പി.​ടി.​ അ​ജ​യ്, സ​ൽ​മ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു​വ​രെ​യും ഡ്യു​വ​ൽ ക​ൺ​ട്രോ​ൾ സി​സ്റ്റം പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത് വ​രെ​യും, 4/2024 സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ​യും സ​മ​രം തു​ട​രു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ എം​വി​ഐ ടി. ര​ഞ്ജി​ത്ത് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ടെ​സ്റ്റ് ന​ട​ത്താ​നാ​യി ഗ്രൗ​ണ്ടി​ലെ​ത്തി​യി​രു​ന്നു. സ​മ​ര​ത്തി​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ൾ ടെ​സ്റ്റി​നാ​യി ആ​രെ​യും ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചി​രു​ന്നി​ല്ല.​

ശ​നി​യാ​ഴ്ച്ച​യും ഡ്രൈ​വിം​ഗ് സ്കൂ​ൾ യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ടെ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച പു​തു​ക്കി​യ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ത​യാ​റാ​ക്കി​യ​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക​മാ​യി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത്.