ക​ടു​ത്ത വേ​ന​ലി​ല്‍ വ​ന്യ​ജീ​വി​ക​ള്‍​ക്ക് കു​ടി​നീ​രൊ​രു​ക്കി വ​നം വ​കു​പ്പ്
Thursday, May 9, 2024 4:43 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ടു​ത്ത വേ​ന​ലി​ല്‍ ജ​ല സം​ഭ​ര​ണി​ക​ളെ​ല്ലാം വ​റ്റി​ത്തു​ട​ങ്ങു​മ്പോ​ഴും ഉ​ള്‍​കാ​ടു​ക​ളി​ല്‍ വ​ന്യ​ജീ​വി​ക​ള്‍​ക്ക് കു​ടി​നീ​ര് ഉ​റ​പ്പാ​ക്കി വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ്. വേ​ന​ലി​ല്‍ നീ​രു​റ​വ കാ​ത്ത് സം​ര​ക്ഷി​ച്ച് വ​ന്യ​ജീ​വി​ക​ള്‍​ക്ക് കു​ടി​നീ​ര് ന​ല്‍​കാ​ന്‍ ചെ​ക്ഡാ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​സ​ര്‍​കോ​ട് വ​നം ഡി​വി​ഷ​ന് കീ​ഴി​ല്‍ അ​രു​വി​ക​ളും കു​ള​ങ്ങ​ളു​മെ​ല്ലാം വൃ​ത്തി​യാ​ക്കി കു​ടി​വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി.

കാ​ടി​പ്പ​ള്ളം ചെ​ക്ഡാം, കൊ​ട്ട്യാ​ടി കു​ളം, പ​ര​പ്പ സെ​ക്ഷ​നി​ലെ തോ​ണി​ക്ക​ട​വ് അ​രു​വി, തോ​ണി​ക്ക​ട​വി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ചെ​ക്ഡാം, മ​യ്യ​ള ചെ​ക്ഡാം, സാ​മ​കൊ​ച്ചി തോ​ട്, സാ​മ​കൊ​ച്ചി ചെ​ക്ഡാം, സാ​മ​കൊ​ച്ചി-​ക​വ​ടി​യ​ങ്ങാ​നം ചെ​ക്ഡാം, ക​വി​ടി​യ​ങ്ങാ​നം ചെ​ക്ഡാം, മാ​ട​ത്തും​കാ​ട് കു​ളം, വ​ണ്ണാ​ര്‍​ക്ക​യം അ​രു​വി, ഓ​ട്ട​മ​ല അ​രു​വി തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ജ​ല ശേ​ഖ​ര​ങ്ങ​ളാ​ണ് കാ​ടു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ വേ​ന​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്.