ചടയമംഗലത്ത് ഇ​ടി​മി​ന്ന​ലി​ൽ വീ​ട് ക​ത്തി​ന​ശി​ച്ചു
Monday, April 29, 2024 11:21 PM IST
ച​ട​യ​മം​ഗ​ലം: ക​ള്ളി​ക്കാ​ട് മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ടി​മി​ന്ന​ലി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു. വൈ​കുന്നേരം മൂ​ന്ന​ര​യോ​ടെ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും മ​ഴ​യി​ലു​മാ​ണ് ചെ​റു​കു​ന്നം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ശാ​ന്ത​യു​ടെ വീട് ക​ത്തി​യ​ത്. ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും ത​ക​ർ​ന്നു. വ​യ​റി​ങ് ക​ത്ത് ന​ശി​ക്കു​ക​യും ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ട് പാ​ടു​ക​ൾ സം​ഭ​വി​ക്കുകയും ചെയ്തു.

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​ക​ളും വ​സ്ത്ര​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ശാ​ന്ത സംഭവസമയം തൊ​ഴി​ലി​ട​ത്തി​ലാ​യി​രു​ന്നു. മ​ക​നും ഭാ​ര്യ​യും മ​ക്ക​ളും മ​ക​ന്‍റെ ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ ആ​യ​തി​നാ​ൽ അ​നി​ഷ്ട​ങ്ങ​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.

മാ​ട​ൻ​ന​ട വി​ള​യി​ൽ വീ​ട്ടി​ൽ സു​ബൈ​ദ​യു​ടെ തെ​ങ്ങി​നും ഇ​ടി ചാ​ഞ്ഞു. തെ​ങ്ങി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് തീ ​പ​ട​ർ​ന്നെ​ങ്കി​ലും മ​ഴ​യാ​യ​തി​നാ​ൽ തീ ​അ​ണ​ഞ്ഞു.