പ​ത്ത​നാ​പു​രം: അ​നാ​ഥ​ത്വം പേ​റി തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ര​ക്ഷാ​ക​വ​ചം ഒ​രു​ക്കു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് മു​ന്‍​മ​ന്ത്രി​യും കെപിസിസി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വു​മാ​യഅ​ഡ്വ.​വി.​എ​സ്. ശി​വ​കു​മാ​ര്‍.

ജ​ന്മം ത​ന്ന​വ​രെ അ​മ്പ​ല​മു​റ്റ​ങ്ങ​ളി​ല്‍ ന​ട ത​ള്ളി​യി​ട്ട് പോ​കു​ന്ന​വ​ര്‍ ഇ​നി​യെ​ങ്കി​ലും ക​ണ്ടു​പ​ടി​ക്കേ​ണ്ട മാ​തൃ​ക​യാ​ണ് ഗാ​ന്ധി​ഭ​വ​നെ​ന്നും, ന​ന്മ​യു​ടെ​യും കാ​രു​ണ്യ​ത്തിന്‍റെയും സ​ന്ദേ​ശം പ​ക​രു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ശ​യ​ങ്ങ​ളെ​ല്ലാം​ത​ന്നെ വ​ള​രെ മി​ക​ച്ച​താ​ണെ​ന്നും അ​തി​നു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന് പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ക്കാ​ന്‍ സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​താ​പി​താ​ക്ക​ളെ ദൈ​വ​മാ​യി ആ​ദ​രി​ക്ക​ണം, ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​നം ജീ​വി​ത സ​ന്ദേ​ശ​മാ​ക്ക​ണം, സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളെ​യും സ്‌​നേ​ഹി​ക്ക​ണം എ​ന്ന് തു​ട​ങ്ങി ഗാ​ന്ധി​യ ദ​ര്‍​ശ​ന​ങ്ങ​ള്‍ അ​ണു തെ​റ്റി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന ഗാ​ന്ധി​ഭ​വ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ശം​സ​നാ​തീ​ത​മാ​ണ്.

ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്നു​വ​രു​ന്ന സ്‌​നേ​ഹ​പ്ര​യാ​ണം ആ​യി​രം​ദി​ന സം​ഗ​മ​ത്തി​ന്‍റെ 691-ാം ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.