വേ​ന​ലി​ല്‍ കി​ളി​ക​ള്‍​ക്കും ദാ​ഹ​ജ​ലം
Monday, April 29, 2024 11:21 PM IST
കൊല്ലം: അ​ന്ത​രീ​ക്ഷ താ​പം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​നു​ഷ്യ​നെ​ന്ന പോ​ലെ മ​റ്റു ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും കു​ടി​വെ​ള്ളം ഒ​ഴി​വാ​ക്കാ​ന്‍ ആ​കാ​ത്ത​താ​ണ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്തു ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ളക്ടറേറ്റി​ല്‍ കി​ളി​ക​ള്‍​ക്ക് മ​ണ്‍​പാ​ത്ര​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഒ​രു​ക്കി. മ​നു​ഷ്യ​ര്‍​ക്കെ​ന്ന പോ​ലെ മ​റ്റു ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കും ചൂ​ട് കാ​ല​ത്ത് ജ​ലം ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ത്ത​രം മാ​തൃ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാ​വ​രും ഏ​റ്റെ​ടു​ത്തു കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ച്ച്എ​സ് ബി.​പി. അ​നി , ഡി.​എം. സൂ​പ്ര​ണ്ട് ര​മേ​ശ് മാ​ധ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.