ഫി​ൽ​ഗി​രി സെ​ന്‍റ് ജോ ​സ​ഫ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, April 29, 2024 11:21 PM IST
അ​ഞ്ച​ൽ: ഫി​ൽ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ മൂന്നു മു​ത​ൽ അഞ്ചു വ​രെ ന​ട​ത്ത​ും.

മൂന്നിന് വൈ​കു​ന്നേ​രം ​നാ​ലിന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, നൊ​വേ​ന ന​ട​ത്ത​പ്പെ​ടും. അ​ഞ്ചിന് ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ അ​ർ​പ്പി​ക്കും. പൂ​ർ​വി​ക​ർ​ക്കാ​യു​ള്ള പ്രാ​ർ​ഥന​യും തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യും വി​ശു​ദ്ധ കു​മ്പ​സാ​ര​വും ഉ​ണ്ടാ​കും.

ശ​നിയാഴ്ച വൈ​കു​ന്നേ​രം 4നാലിന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന, ല​ദീ​ഞ്ഞ്, ഫാ. ​ജോ​ജി മ​ര​ങ്ങാ​ട്ട് സിഎംഐ (​റെ​ക്ട​ർ, സി ​എം ഐ ​നി​ർ​മ്മ​ല​ഗി​രി ആ​ശ്ര​മം, പു​ന​ലൂ​ർ) അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നു (ഫി​ൽ​ഗി​രി - കോ​ട്ടു​ക്ക​ൽ) ഫാ. ​വി​ക്ട​ർ ഒഎഫ്എം (ലി​റ്റി​ൽ ഫ്ള​വ​ർ ക​പ്പു​ച്ചി​ൻ ആ​ശ്ര​മം, ആ​ന​പ്പു​ഴ​യ്ക്ക​ൽ) നേ​തൃ​ത്വം വ​ഹി​ക്കും.

എ​ട്ടിന് കോ​ട്ടു​ക്ക​ൽ ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ഉ​ണ്ടാ​കും. പ്രഭാഷണം വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ ന​ട​ത്തും. ആ​കാ​ശ ദീ​പ​ക്കാ​ഴ്‌​ച​യും ഉ​ണ്ടാ​കും.

പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​ർ രാ​വി​ലെ 8.30 ന് ​പ​രി​ശു​ദ്ധ റാ​സ കു​ർ​ബാ​ന, ആ​ഘോ​ഷ​മാ​യ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം ഫാ. ​ആ​ന്‍റണി കാ​ച്ചാം​കോ​ട് (വി​കാ​രി, സെ​ന്‍റ് ജോ​ർ​ജ​് പ​ള്ളി ഇ​ട​പ്പാ​ള​യം) ന​ട​ത്തും.

തുടർന്ന് ഫി​ൽ​ഗി​രി കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കും.​ കൊ​ടി​യി​റ​ക്കോ​ടു കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കുമെന്ന് വി​കാ​രി ഫാ. മാ​ത്യു ന​ട​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​ർ ബി​ബി​ൻ കു​ര്യാ​ക്കോ​സ് മു​ട്ട​ത്തി​ൽ, റോ​യി ജേ​ക്ക​ബ് കാ​രു​വേ​ലി​ൽ, ബെ​ന്നി വ​ർ​ഗീ​സ് പെ​രു​മ്പ്രാ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.