ആ​ര്യ​ങ്കാ​വ് സെ​ന്‍റ് ജോ ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ൾ ആ​രം​ഭി​ച്ചു
Monday, April 29, 2024 11:21 PM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ പെ​രു​നാ​ളും തീ​ർ​ഥാ​ട​ന ഇ​ട​വ​ക പെ​രു​നാ​ളും ആ​രം​ഭി​ച്ചു.

നാലിന് ​തി​രു​നാ​ൾ സ​മാ​പി​ക്കും.​ റൈ​റ്റ് റ​വ. സെ​ബാ​സ്റ്റ്യ​ൻ ആ​മ്പ​ശേരി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം)​തി​രു​നാ​ൾ കൊ​ടി​യേ​റ്റി.​ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ന​വ​വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണം ഫാ. ​ജി​നു പ​ള്ളി​പ്പാ​ട്ട് ന​ട​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​സ് കോ​ട്ട​യ്ക്ക​ക​ത്ത് (മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നം)​അ​ർ​പ്പി​ക്കും.

തു​ട​ർ​ന്ന് സു​വി​ശേ​ഷ​ഗാ​ന​സ​ന്ധ്യ ഫാ. ​ജോ​സും ടീ​മും ന​യി​ക്കും.
നാ​ളെ വൈ​കുന്നേരം 430 ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ഡൊ​മി​നി​ക് സാ​വി​യോ മു​ൻ വി​കാ​രി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ന​ട​ത്തും. ഫാ. ​ഡൊ​മി​നി​ക് സാ​വി​യോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ്യാ​ഴം വൈ​കുന്നേരം 4.30 ന് ​നൊ​വേ​ന, കൃ​ത​ജ്ഞ​ത ബ​ലി ഫാ. ​ജോ​ൺ​സ​ൺ കാ​ക്ക​നാ​ട്ട്, ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, മു​ൻ വി​കാ​രി​മാ​ർ എ​ന്നി​വ​ർ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഫാ.ജോ​ൺ​സ​ൺ കാ​ക്ക​നാ​ട്ടിന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ത്തും. രാ​വി​ലെ ഒന്പതിന് ചെ​മ്പെ​ടു​പ്പ് റാ​സ​യും ഉ​ണ്ടാ​കും.

വെ​ള്ളി വൈ​കുന്നേരം 4.30 ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന (സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ ) ഫാ. ​ഫി​ലി​പ് ത​യ്യി​ൽ (സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക, ആ​ര്യ​ങ്കാ​വ്) ഫാ. ​ആ​ന്‍റണി കാ​ച്ചാo​കോ​ട് (സെ​ന്‍റ് ജോ​ർ​ജ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക, ഇ​ട​പ്പാ​ള​യം) ഫാ. ​എ​യ്‌​ഞ്ച​ൽ ത​കി​ടി​യി​ൽ (മൗ​സ് കാ​ർ​മൽ ല​ത്തീ​ൻ ഇ​ട​വ​ക, നെ​ടു​മ്പാ​റ) ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യ്ക്ക​ൽ (സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക, പു​ളി​യ​റ) ഫാ. ​പ്രി​ൻ​സ് ജോ​ർ​ജ് (സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക, പു​ളി​യം) എ​ന്നി​വ​ർ അ​ർ​പ്പി​ക്കും. പ്ര​സി​ദ്ധ​മാ​യ ആ​ര്യ​ങ്കാ​വ് പെ​രു​ന്നാ​ൾ റാ​സ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്‌​പ്ലേ, ലൈ​റ്റ് ഷോ, ​ഫ്യൂ​ഷ​ൻ, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ ഉ​ണ്ടാ​കും.

ശ​നി രാ​വി​ലെ 8.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന, അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലി​ത്ത തി​രു​മേ​നി​ക്ക് സ്വീ​ക​ര​ണം, ആ​ഘോ​ഷ​മാ​യ പെ​രു​നാ​ൾ കു​ർ​ബാ​ന അ​ഭി​വ​ന്ദ്യ ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത (കൂ​രി​യാ മെ​ത്രാ​ൻ) അ​ർ​പ്പി​ക്കും.

നൊ​വേ​ന, കൊ​ടി​യി​റ​ക്ക്, പെ​രു​ന്നാ​ൾ നേ​ർ​ച്ച​യൂ​ട്ടും ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ൽ​ഫോ​ൺ​സ് പൊ​യ്ക​വി​ള, ഇ​ട​വ​ക ട്ര​സ്റ്റി സ്റ്റീ​ഫ​ൻ ലോ​പ്പ​സ് മേ​റീ​ന​കോ​ട്ടേ​ജ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ വ​ർ​ഗീ​സ് പു​തു​വ​ലി​ൽ , ഇ​ട​വ​ക മി​ഷ​ന​റി റ​വ. സി​സ്റ്റ​ർ ജെ​റി​ൻ ഡിഎം എ​ന്നി​വ​ർ അ​റി​യി​ച്ചു.