കു​ണ്ട​റ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Wednesday, May 8, 2024 11:25 PM IST
കു​ണ്ട​റ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ കു​ണ്ട​റ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.

ഇ​ള​മ്പ​ള്ളൂ​ർ എ​സ്എ​ൻഎ​സ്എം ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 412 വി​ദ്യാ​ർ​ഥിക​ൾ 98 ഫു​ൾ എ ​പ്ല​സ് ഓ​ടെ 100 ശതമാനം വി​ജ​യം നേ​ടി. പേ​രൂ​ർ മീ​നാ​ക്ഷി വി​ലാ​സം ഗ​വ. ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 175 പേ​രും വി​ജ​യി​ച്ചു. കി​ഴ​ക്കേ​ക​ല്ല​ട സി ​വി കെ ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​സ്കൂ​ളി​ൽ ഇ​ത്ത​വ​ണ​യും 100 ശതമാനം വി​ജ​യം നേടി.120 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി മു​ഴു​വ​ൻ പേ​രും വി​ജ​യി​ച്ചു. 20 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി. കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് മാ​ർ​ഗ​രേ​റ്റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് ഇ​ക്കു​റി​യുംനൂ​റു​ശ​ത​മാ​നം വിജയം. 43 പേ​ർ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. കി​ഴ​ക്കേ ക​ല്ല​ട മൗ​ണ്ട് കാ​ർ​മ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഇ​ത്ത​വ​ണ​യും 100 ശതമാനം നി​ല​നി​ർ​ത്തി. ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ 9. കു​ണ്ട​റ സ​ബ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളു​ക​ൾ വി​ജ​യ​ത്തി​ള​ക്ക​ത്തി​ലാ​ണ്. ഗ​വ. ഹൈ​സ്കൂ​ൾ പെ​രി​നാ​ട്, ഗ​വ. ഹൈ​സ്കൂ​ൾ പെ​രി​ങ്ങാ​ലം, ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ള്ളി​മ​ൺ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ 100 ശതമാനത്തി​ലാ​ണ്. കേ​ര​ള​പു​രം ഗ​വ.ഹൈ​സ്കൂ​ൾ, പ​ണ​യി​ൽ ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഓ​രോ കു​ട്ടി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ്കൂ​ളു​ക​ൾ​ക്ക് 100 ശതമാനം ന​ഷ്ട​മാ​യി.

സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ പ​ട​പ്പ​ക്ക​ര, സെ​ന്‍റ് ആ​ന്‍റണീ​സ് ഹൈ​സ്കൂ​ൾ കാ​ഞ്ഞി​ര​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥിക​ളും 100 ശതമാനം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.