കുളത്തൂപ്പുഴ ബിഎംജിഎ​ച്ച്എ​സി​ന് ഇത്തവണ ഇ​ര​ട്ടി​മ​ധു​രം
Thursday, May 9, 2024 11:06 PM IST
കു​ള​ത്തൂ​പ്പു​ഴ: എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷാ​ഫ​ലം വ​ന്ന​പ്പോ​ൾ ബി ​എംജിഎ​ച്ച്എ​സി​ന് ഇ​ര​ട്ടി​മ​ധു​രം.​ പ​രീ​ക്ഷ എ​ഴു​തി​യ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യ 247കു​ട്ടി​ക​ളി​ൽ 48 വി​ദ്യാ​ർ​ഥിക​ൾ ഫു​ൾ എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി മ​ല​യോ​ര​ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി.​

ബിഎം​ജിയ്ക്ക് ​അ​ഭി​മാ​ന നേ​ട്ട​മാ​യി ഒ​രു വീ​ട്ടി​ലെ നാ​ലു വി​ദ്യാ​ർ​ഥിക​ൾ. കു​ള​ത്തൂ​പ്പു​ഴ നെ​ല്ലി​മൂ​ട് സ​ബീ​ന മ​ൻ​സി​ലി​ൽ ഷി​ഹാ​ബ് -സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഐ​ഫ ഷി​ഹാ​ബ്, ഐ​ന ഷി​ഹാ​ബ്, മു​ഹ​മ്മ​ദ് അ​ദി​നാ​ൻ, മു​ഹ​മ്മ​ദ് അ​സി​യാ​ൻ എ​ന്ന നാ​ൽ​വ​ർ സം​ഘ​വും ഇഎ​സ്എം ​കോ​ള​നി​യി​ൽ അ​ഥ​നാ​ൻ മ​ൻ​സി​ലി​ൽ ഹു​മ​യൂ​ൺ- റം​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ എ​ച്ച്.അ​സി​യ, എ​ച്ച്. അ​ലി​യ എ​ന്ന ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

കു​ള​ത്തു​പ്പു​ഴ കൈ​ത​ക്കാ​ട് നി​സാ​മു​ദീ​ൻ -സെ​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫൈ​സ​ൽ മു​ഹ​മ്മ​ദ്, ഫാ​രി​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രും ച​ന്ദ​ന​ക്കാ​വ് ഹ​സീ​ന മ​ൻ​സി​ലി​ൽ അ​ൻ​സാ​ർ, റീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ജ്മി അ​ൻ​സാ​ർ അ​ജി​ന അ​ൻ​സാ​ർ എ​ന്നി​വ​രും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഉ​ന്ന​ത വി​ജ​യം നേ​ടി ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.