138-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ദി​നാ​ഘോ​ഷം മേ​യ് 20ന് ​കു​റു​മ്പ​നാ​ട​ത്ത്
Monday, April 29, 2024 11:21 PM IST
ച​ങ്ങ​നാ​ശേ​രി: 138-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ദി​നാ​ഘോ​ഷം മേ​യ് 20ന് ​രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ന​ഗ​റി​ല്‍ ന​ട​ത്തും. കേ​ര​ള​ത്തി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലെ മു​ന്നൂ​റ് ഇ​ട​വ​ക​ക​ളി​ലെ 80,000 കു​ടും​ബ​ങ്ങ​ളി​ലാ​യി വ​സി​ക്കു​ന്ന നാ​ലു​ല​ക്ഷ​ത്തി​ല്‍​പ​രം വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രും സ​ന്യ​സ്ത പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​തി​രൂ​പ​ത ന​ല്‍​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് അ​ന്നേ​ദി​വ​സം സ​മ്മാ​നി​ക്കും. സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ച അ​തി​രൂ​പ​താം​ഗ​ങ്ങ​ളെ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും. അ​തി​രൂ​പ​ത​യെ സം​ബ​ന്ധി​ക്കു​ന്ന വി​വി​ധ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ അ​ന്നേ​ദി​വ​സം ന​ട​ക്കും.

മേ​യ് 12 മു​ത​ല്‍ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും അ​തി​രൂ​പ​താ​ദി​നാ​ഘോ​ഷ​ത്തി​ന് ഒ​രു​ക്ക​മാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ക്കും. മേ​യ് 19ന് ​ഇ​ട​വ​ക ത​ല​ത്തി​ലു​ള്ള അ​തി​രൂ​പ​താ​ദി​നാ​ച​ര​ണം ന​ട​ക്കും. എ​ല്ലാ പ​ള്ളി​ക​ളി​ലും പേ​പ്പ​ല്‍​പ​താ​ക ഉ​യ​ര്‍​ത്തു​ക​യും അ​തി​രൂ​പ​താ ആ​ന്തം ആ​ല​പി​ക്കു​ക​യും അ​തി​രൂ​പ​താ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്യും.

അ​ന്നേ ദി​വ​സം എ​ട​ത്വാ ഫൊ​റോ​നാ പ​ള്ളി​യി​ലു​ള്ള പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ല്‍​നി​ന്ന് ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ലു​ള്ള മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ക​ബ​റി​ട​ത്തി​ല്‍​നി​ന്നും ഛായാ​ചി​ത്ര പ്ര​യാ​ണ​വും ആ​രം​ഭി​ച്ച് സ​മ്മേ​ള​ന ന​ഗ​റി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ സാ​യാ​ഹ്ന ന​മ​സ്‌​കാ​ര​വും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​തി​രൂ​പ​താ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ലോ​ഗോ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ല്‍ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, കു​റു​മ്പ​നാ​ടം ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​കാ​രി റ​വ.​ഡോ. ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.