ചെ​ളി​ക്കു​ള​മാ​യി ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാൻഡ്
Sunday, April 28, 2024 6:08 AM IST
ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ ചെ​ളി​ക്കു​ള​മാ​യി. ദേ​ശീ​യ പാ​ത​യു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് പൈ​ലിം​ഗ് വ​ർ​ക്കു​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​വി​ടെനി​ന്നു​ള​ള ചെ​ളി​യും വെ​ള്ള​വു​മാ​ണ് ഒ​ഴു​കി ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​ക്കി​യ​ത്. വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ ദേ​ശീ​യ​പാ​ത ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​വി​ടെ ചെ​ളി​ക്കു​ള​മാ​കി​ല്ലാ​യി​രു​ന്നു.

നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വ​ള​രെ  ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. പ​ല​രും ചെ​ളി​വെ​ള്ള​ത്തി​ൽ തെ​ന്നി​വീ​ണ് വ​സ്ത്ര​ങ്ങ​ൾ ചെ​ളി​യി​ൽ മു​ങ്ങു​ക​യും ചെ​യ്തു. ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ  സ്വീ​ക​രി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.