തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി നേ​ര്‍​ച്ചഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു
Sunday, May 5, 2024 10:58 PM IST
എ​ട​ത്വ: എ​ട​ത്വ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദൂര സ്ഥലങ്ങളിൽ നിന്ന് എ​ത്തു​ന്ന തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി നേ​ര്‍​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു. ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ ജെ​യ്‌​സ​പ്പ​ന്‍ മ​ത്താ​യി ക​ണ്ട​ത്തി​ല്‍, ജ​യിം​സ്‌​കു​ട്ടി ക​ന്നേ​ല്‍​ത്തോ​ട്ടു​ക​ട​വി​ല്‍, പി.​കെ. ഫ്രാ​ന്‍​സി​സ് പ​ത്തി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​നോ​യ് മാ​ത്യു ഒ​ല​ക്ക​പാ​ടി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ മൂ​ന്നു​പ​റ, ജോ​ബി ക​ണ്ണ​മ്പ​ള്ളി, എ​ഡ്വേ​ര്‍​ഡ് ചെ​റു​കാ​ട്, ഷൈ​ജു മ​ണ​ക്ക​ളം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഏ​പ്രി​ല്‍ 27 ന് ​കൊ​ടി ക​യ​റി​യ നാ​ള്‍ മു​ത​ല്‍ ക​മ്മി​റ്റി​ക്കാ​ര്‍​ക്കും വോ​ള​ണ്ടി​യേ​ഴ്‌​സി​നും പോ​ലീ​സു​കാ​ര്‍​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മൂ​ന്നു നേ​രം ഭ​ക്ഷ​ണം ന​ല്‍​കി വ​രു​ന്നു​ണ്ട്. ഇ​തി​നാ​യി ര​ണ്ട് ഭ​ക്ഷ​ണ​ശാ​ല​കളാണ് പ​ള്ളി​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം 500 ഓ​ളം പേ​ര്‍​ക്കാ​ണ് ആഹാരം ന​ല്‍​കു​ന്ന​തെ​ന്ന് തി​രു​നാ​ള്‍ ഫു​ഡ് ക​ണ്‍​വീ​ന​ര്‍ ഷൈ​ജു മ​ണ​ക്ക​ളം അ​റി​യി​ച്ചു.