മ​ദ്യ​നി​രോ​ധ​നാ​ധി​കാ​രം പു​നഃ​സ്ഥാ​പി​ച്ചേ​പ​റ്റൂ: ഈ​യാ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ
Sunday, May 5, 2024 10:58 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന ആ​ദ്യ പി​ണ​റാ​യി സ​ർ​ക്കാ​ർ റ​ദ്ദു ചെ​യ്ത മ​ദ്യനി​രോ​ധ​ന അ​ധി​കാ​രം പു​നഃ​സ്ഥ​പി​ച്ചേ പ​റ്റു എ​ന്ന് മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഈ​യാ​ച്ചേ​രി കു​ഞ്ഞു​കൃ​ഷ്ണ​ൻ മാ​ഷ് ആ​ല​പ്പു​ഴ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ മു​ല്ല​ക്ക​ൽ വി​നാ​യ​ക ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​ആ​വ​ശ്യ​ത്തി​നാ​യി 265 ദി​വ​സ​മാ​യി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് ഗേ​റ്റി​ൽ തു​ട​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കാ​ൻ സ​ജ്ജ​ന സ​മൂ​ഹം സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റി​യ മ​ക്ക​ൾ ല​ഹ​രി​യി​ൽ പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ എ​ൽ​പി ക്ലാ​സ് മു​ത​ൽ​ക്കേ ല​ഹ​രിവി​രു​ദ്ധ ഭാ​ഗ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ല​പ്പു​റം സ​മ​രം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ആ​ർ. കൈ​മ​ൾ ക​രു​മാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്. പ്ര​സി​ഡ​ന്‍റ് ആ​ശാ​കൃ​ഷ്ണാ​ല​യം, പ​ത്മി​നി ഈ​യാ​ച്ചേ​രി,എ​ച്ച് സു​ധീ​ർ,ല​ത ക​രു​മാ​ടി, പ്ര​കാ​ശ​ൻ, മോ​ഹ​ൻ​ദാ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സ​ന്ന കു​മാ​ർ ര​ഘു, എം. ​ഇ. ഉ​ത്ത​മ കു​റു​പ്പ്, രാ​ജു പ​ള്ളി​പ്പ​റ​മ്പി​ൽ, ഇ.​ഖാ​ലി​ത്, പ്ര​സ​ന്ന, ക​ല​വൂ​ർ വി​ജ​യ​കു​മാ​ർ, ഫി​ലി​പ്പോ​സ് ത​ത്തം പ​ള്ളി,ആ​നി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.