വൈക്കം: യുഡിഎഫ് ഇക്കുറി വൈക്കത്തും മുന്നേറ്റം നടത്തുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ. വൈക്കത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിന് ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഉണ്ണിയാടൻ.
യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ മോഹൻ ഡി. ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ പോൾസൺ ജോസഫ്, ബി. അനിൽകുമാർ, പി.ഡി. ഉണ്ണി, എം.കെ. ഷിബു, സുബൈർ പുളിന്തുരുത്തിൽ,
കെ.കെ. മോഹനൻ, പി.എൻ. ബാബു, എ. സനീഷ്കുമാർ, ജയ്ജോൺ, അഖിൽ, ബഷീർപുത്തൻപുര, അക്കരപ്പാടം ശശി, പി.പി.സിബിച്ചൻ, കെ. ഗിരീഷ്, സിറിൾ ജോസഫ്, ജെയിംസ് കടവൻ തുടങ്ങിയവർ പങ്കെടുത്തു.