അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​ച്ച വി​ജ​യം
Wednesday, May 8, 2024 10:04 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ന്ധ​ത​യെ തോ​ല്‍​പ്പി​ച്ച് കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ല്‍നി​ന്നു പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​ച്ച വി​ജ​യം. സ​ഹോ​ദ​ര​ങ്ങ​ളാ​യ ഇ​ടു​ക്കി അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ മ​ണ​പ്പു​റ​ത്ത് ആ​കാ​ശ് അ​ജി, മ​രി​യ അ​ജി, പ​ത്ത​നം​തി​ട്ട പെ​രി​ങ്ങ​നാ​ട് പ്ര​കാ​ശ് ഭ​വ​നം അ​രു​ണ്‍ കൃ​ഷ്ണ​ന്‍, കോ​ട്ട​യം മ​ല്ലി​ക​ശേ​രി ക​ള്ളി​വ​യ​ലി​ല്‍ തെ​രേ​സ ജോ​സ് എ​ന്നി​വ​രാ​ണ് സ്‌​ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ​യെ​ഴു​തി മി​ക​ച്ച വി​ജ​യം വൈ​ക​വ​രി​ച്ച​ത്.

ഒ​ന്നുമു​ത​ല്‍ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ല്‍ അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലും ഹൈ​സ്‌​കൂ​ള്‍ അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലു​മാ​ണ് ഇ​വ​ര്‍ പ​ഠി​ച്ച​ത്. ക​ലാമ​ത്സ​ര​ങ്ങ​ളി​ലും ഇ​വ​ര്‍ ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​കു​ലേ​റ്റ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.