നാ​റാ​ണ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ൻ തീ​പി​ടു​ത്തം
Thursday, May 9, 2024 2:39 AM IST
വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ലെ 36 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള നാ​റാ​ണ​ത്ത് ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ൻ തീ​പി​ടു​ത്തം. ത​രി​ശാ​യി കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.45ഓ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

വേ​ഗ​ത്തി​ൽ ആ​ളി​പ​ട​ർ​ന്ന തീ ​ഒ​രു മ​ണി​ക്കൂ​റി​ന​കം പാ​ട​ശേ​ഖ​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​ത്തേ​ക്ക് ക​ത്തി ക​യ​റി. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തു മാ​ത്രം ഏ​താ​നും കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​ർ​ന്ന് നാ​ശ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ വൈ​ക്കം ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും കൗ​ൺ​സി​ല​ർ എ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​നും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വ​ര​മ്പി​ലെ പ​ട​ർ​പ്പു​ക​ളും പു​ല്ലും വെ​ട്ടി നീ​ക്കി തൊ​ഴി​ലാ​ളി​ക​ൾ തീ​യി​ട്ട​പ്പോ​ൾ തീ ​ആ​ളി​പാ​ട​ശേ​ഖ​ര​ത്തി​ലെ പു​ല്ലി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പാ​ട​ശേ​ഖ​ര​ത്തി​ലെ പു​ല്ലി​ന്‍റെ അ​ടി​ഭാ​ഗം ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​യ​തി​നാ​ലാ​ണ് തീ​കെ​ടു​ത്താ​ൻ താ​മ​സം നേ​രി​ട്ട​ത്. ഉ​ൾ​പ്ര​ദേ​ശ​ത്തെ വീ​തി കു​റ​ഞ്ഞ വ​ഴി​യി​ലൂ​ടെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ വ​ലി​യ വാ​ഹ​ന​ത്തി​ന് ക​യ​റി വ​രാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. മോ​ട്ടോ​റും മ​റ്റും ത​ല​ച്ചു മ​ട​യാ​യി പാ​ട​ത്ത് എ​ത്തി​ച്ച ശേ​ഷ​മാ​ണ് ഫ​യ​ർ ഫോ​ഴ്സി​നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്താ​നാ​യ​ത്. ഏ​താ​നും വ​ർ​ഷ​മാ​യി നാ​റാ​ണ​ത്ത് പാ​ട​ശേ​ഖ​രം ത​രി​ശാ​യി കി​ട​ക്കു​ക​യാ​ണ്.