സ്‌​കൂ​ളി​ല്‍ ല​ഡു​വാ​ണ് താ​രം
Thursday, May 9, 2024 2:39 AM IST
കോ​​ട്ട​​യം: ഫ​​ലം വ​​രേ​​ണ്ട താ​​മ​​സം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് എ​​ല്ലാ സ്‌​​കൂ​​ളു​​ക​​ളി​​ലും ല​​ഡു പൊ​​ട്ടി. എ​​സ്എ​​സ്എ​​ല്‍​സി പ്ര​​ഖ്യാ​​പ​​നം മു​​ന്നി​​ല്‍ ക​​ണ്ട് ബേ​​ക്ക​​റി​​ക​​ള്‍ വ​​ലി​​യ തോ​​തി​​ല്‍ ല​​ഡു സ്‌​​റ്റോ​​ക്ക് ചെ​​യ്തി​​രു​​ന്നു. പ​​ല ബേ​​ക്ക​​റി​​ക​​ള്‍​ക്കും വ​​ലി​​യ ഓ​​ര്‍​ഡ​​റു​​ക​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു.

അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ര്‍​ഥി​​ക​​ളും മ​​ധു​​രം പ​​ങ്കു​​വ​​ച്ചാ​​ണ് മ​​ട​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ മാ​​ത്രം മൂ​​വാ​​യി​​രം ല​​ഡു​​വി​​ന് ഓ​​ര്‍​ഡ​​ര്‍ ല​​ഭി​​ച്ച ബേ​​ക്ക​​റി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ന് പ്ല​​സ് ടു ​​ഫ​​ലം വ​​രാ​​നി​​രി​​ക്കെ​​യും ല​​ഡു​​വി​​ന് വ​​ലി​​യ ഓ​​ര്‍​ഡ​​റു​​ണ്ട്. പ​​ത്തു രൂ​​പ മു​​ത​​ല്‍ 15 രൂ​​പ വ​​രെ നി​​ര​​ക്കാ​​ണ് ല​​ഡു​​വി​​ന്.