അവർ വൈകല്യങ്ങളെ പൊരുതിത്തോൽപ്പിച്ചു
Thursday, May 9, 2024 2:39 AM IST
ത​​ല​​യോ​​ല​പ്പ​​റ​​മ്പ്: നീ​​ർ​​പ്പാ​​റ അ​​സീ​​സി മൗ​​ണ്ട് ബ​​ധി​​ര വി​​ദ്യാ​​ല​​യ​​ത്തി​​ന് എ​​സ്എ​​സ്എ​​ൽ​സി ​പ​​രീ​​ക്ഷ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി 28-ാം ത​​വ​​ണ​​യും നൂ​​റു​​മേ​​നി വി​​ജ​​യം.

പ​​രീ​​ക്ഷ എ​​ഴു​​തി​​യ ഏ​​ഴു ആ​​ൺ​​കു​​ട്ടി​​ക​​ളും എ​​ട്ടു പെ​​ൺ​​കു​​ട്ടി​​ക​​ളും മി​​ക​​ച്ച വി​​ജ​​യം നേ​​ടി. എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളി​​ലും എ ​​പ്ല​​സ് നേ​​ടി​ ബി​​. സാ​​നി​​യ ബെ​​ന്നി സ്കൂ​​ളി​​ന്‍റെ അ​​ഭി​​മാ​​ന​​മാ​​യി. ശ്ര​​വ​​ണ പ​​രി​​മി​​തി​​ക​​ളോ​​ട് പൊ​​രു​​തി പ​​രീ​​ക്ഷ​​യി​​ൽ മി​​ക​​ച്ച വി​​ജ​​യം നേ​​ടി​യ നീ​​ർ​​പ്പാ​​റ​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ലാ-​​കാ​​യി​​ക പ്ര​​വ​​ർ​​ത്തി​​പ​​രി​​ച​​യ​​മേ​​ള​​ക​​ളി​​ലും മി​​ക​​വു പു​​ല​​ർ​​ത്തു​​ന്നു.

മു​​ങ്ങി​​മ​​ര​​ണ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്ത് സ്കൂ​​ളി​​ൽ തീ​​ർ​​ത്ത നീ​​ന്ത​​ൽ​​ക്കു​​ള​​ത്തി​​ൽ കു​​ട്ടി​​ക​​ളെ നീ​​ന്ത​​ലും അ​​ഭ്യ​​സി​​പ്പി​​ക്കു​​ന്നു​​ണ്ട്. ഗ​​വ​. എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​മാ​​യ​​തി​​നാ​​ൽ സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ​​വും ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യ​​വും ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണെ​​ന്ന് ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ​​റ്റ​​ർ റീ​​നാ തോ​​മ​​സ് പ​​റ​​ഞ്ഞു.