പാ​ലാ: രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ളജി​​ന്‍റെ നേതൃത്വത്തിൽ 17ന് ​വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ പാ​ലാ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ കാ​സി​ല്‍​ദ മെ​ഗാ ഷോ ​ന​ട​ത്ത​പ്പെ​ടും.

കോ​ള​ജി​​ന്‍റെ മ്യൂ​സി​ക്ക​ല്‍ ക്ല​ബ്ബി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നൃ​ത്ത സം​ഗീ​ത നാ​ട​കാ​വി​ഷ്‌​കാ​ര​മാ​യ കാ​സി​ല്‍​ദ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​​ന്‍റെ നാ​ട​കം ജീ​വി​തം സാ​ക്ഷി പ്ര​ദ​ര്‍​ശി​പ്പി​ക്ക​പ്പെ​ടും.​ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പിടിഎയു​ടെ​യും നേ​ത്യ​ത്വ​ത്തി​ല്‍ ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന​തി​​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​ര​ത്ത​ന്‍, ക​ലാ സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ തുടങ്ങി നിരവധിയാളുകൾ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം പാസ് മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്നു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യ് ജേ​ക്ക​ബ്, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​ജി ജേ​ക്ക​ബ്, രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, പ്ര​കാ​ശ് ജോ​സ​ഫ്, മ​നോ​ജ് സി. ​ജോ​ര്‍​ജ് കി​ഷോ​ര്‍, തോം​സ​ണ്‍ കെ. ​അ​ഗ​സ്റ്റി​ന്‍, ഷി​ബു വി​ല്‍​ഫ്ര​ഡ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.