ഡെ​​ങ്കി​​പ്പ​​നി പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്ത്
Thursday, May 16, 2024 7:03 AM IST
വ​​ട​​വാ​​തൂ​​ർ: ജി​​ല്ല​​യി​​ൽ ഡെ​​ങ്കിപ്പനി കൂ​​ടു​​ത​​ൽ ബാ​​ധി​​ച്ച വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ൽ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ആ​​രോ​​ഗ്യ വ​​കു​​പ്പ്. 13-ാം വാ​​ർ​​ഡി​​ൽ ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ ലി​​ബി ജോ​​സ് ഫി​​ലി​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഭ​​വ​​ന​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് കൊ​​തു​​കു​​ന​​ശീ​​ക​​ര​​ണ പ്ര​​വൃ​​ത്തി​​ക​​ൾ ന​​ട​​ത്തി.

പാ​​റ​​മ്പു​​ഴ ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ അ​​ഭി​​ലാ​​ഷി​​ന്‍റെ നേ​​ത്വ​​ത്വ​​ത്തി​​ൽ ആ​​ശാ പ്ര​​വ​​ർ​​ത്ത​​ക​​രും സ​​ന്ന​​ദ്ധ സേ​​ന​​യും ചേ​​ർ​​ന്നു പ​​രി​​സ​​ര​​ങ്ങ​​ൾ ശു​​ചീ​​ക​​രി​​ച്ചു. രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ക​​ണ്ട​​വ​​രെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​ടി. സോ​​മ​​ൻ​​കു​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തി. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് പ​​ഞ്ചാ​​യ​​ത്ത് ത​​ല പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് ക​​ള​​ത്തി​​പ്പ​​ടി​​യി​​ൽ ആ​​രം​​ഭി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് അ​​റി​​യി​​ച്ചു.