ക​റു​ക​ച്ചാ​ൽ: ത​ണ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​റു​ക​ച്ചാ​ൽ-​വാ​ഴൂ​ർ റോ​ഡി​ൽ പ​ന്ത്ര​ണ്ടാം മൈ​ലി​ന് സ​മീ​പം ചേ​ർ​ക്കോ​ട്ടു​പ​ടി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൂ​റ്റ​ൻ വാ​ക​മ​രം പി​ഴു​തു​വീ​ണ​ത്. റോ​ഡി​ന് കു​റു​കെ മ​രം വീ​ണ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി മു​ട​ങ്ങി. വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി.

പാ​മ്പാ​ടി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി രാ​ത്രി വൈ​കി മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം നെ​ടും​കു​ന്നം റോ​ഡി​ലൂ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഇ​വി​ടെ മ​ര​ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പ്ര​ദേ​ശ​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​വ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

മരങ്ങൾ ഉയർത്തുന്ന ഭീഷണി സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.