വൈ​ദ്യു​തിലൈ​നി​ൽ മു​ട്ടി റ​ബ​ർ മ​ര​ങ്ങ​ൾ; ആശങ്കയോടെ പ്രദേശവാസികൾ
Tuesday, April 30, 2024 11:21 PM IST
മു​ത​ല​ക്കോ​ടം: റ​ബ​ർ മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞുകി​ട​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. മു​ത​ല​ക്കോ​ടം മ​ഠ​ത്തി​ക്ക​ണ്ടം ഭാ​ഗ​ത്താ​ണ് വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് മു​ട്ടി വ​ലി​യ റ​ബ​ർ മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും നി​ൽ​ക്കു​ന്ന​ത്.

ചെ​റി​യ കാ​റ്റ​ടി​ച്ചാ​ൽ പോ​ലും പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യാ​ൽ മ​രം ഒ​ടി​ഞ്ഞോ ക​ട​പു​ഴ​കി വീ​ണോ വൈ​ദ്യു​തി പോ​സ്റ്റും ലൈ​നും ത​ക​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കും.

മാ​സ​ങ്ങ​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​വും ശി​ഖ​ര​ങ്ങ​ളും ലൈ​നി​നു മു​ക​ളി​ൽനി​ന്ന് വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.